ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

0
48

ന്യൂ ഡൽഹി : സംസ്ഥാനത്തെ പിടിച്ചുലച്ച ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലുള്ള ചട്ടങ്ങള്‍ ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് തടസമാണെന്ന് രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞു. എന്നാല്‍ അതീവ ഗുരുതര സാഹചര്യമായാണ് ഓഖി ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. …

അതേസമയം, നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തര അഡീഷണന്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചവരെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.