ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

0
50

തിരുവന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. ജനുവരി 26 മുതല്‍ 29 വരെയാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം.

തിരുവനന്തപുരം-കൊല്ലം മേഖലയും ആലപ്പുഴ-എറണാകുളം മേഖലയും തൃശ്ശൂര്‍ മുതല്‍ വടക്കന്‍ കേരളത്തിലുമാണ് സന്ദര്‍ശനം നടത്തുക. ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.

സംഘം തീരദേശ മേഖലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തും. സന്ദര്‍ശനത്തിന് ശേഷമാകും കേരളത്തിനായുള്ള പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം തീരുമാനിക്കുക.