
പൂമരം, കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിനായി രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ പൂമരം ഉള്‍പ്പെട്ടിരുന്നില്ല. ഒടുവില്‍ സഹികെട്ട ആരാധകര്‍ റിലീസിനുമുന്നേ റിവ്യൂ എഴുതി തങ്ങളുടെ പ്രതിഷേധമറിയിച്ചു.
എന്നാല്‍ രസകരമായ റിവ്യൂകള്‍ക്ക് കാളിദാസ് തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍.
‘പൂമരം റിവ്യൂ കലക്കി അടിപൊളി” എന്നായിരുന്നു താരത്തിന്റെ കമന്റ്. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താരം പറഞ്ഞതുമില്ല. പോസ്റ്റിനു താഴെ വരുന്ന ട്രോള്‍ കമന്റുകള്‍ക്കും കാളിദാസ് മറുപടി നല്‍കുന്നുണ്ട്.
ചില റിവ്യൂകള്‍ വായിക്കാം,
‘പൂമരം ആദ്യ ഷോ തന്നെ കണ്ടു ഇഷ്ടപ്പെട്ടു പക്ഷെ ആ കുപ്പായക്കാരിയെ കണ്ടപ്പോള്‍ പങ്കായം പൊക്കി നോക്കിയത് ഇഷ്ടപ്പെട്ടില്ല എന്തൊരു സ്ത്രീ വിരുദ്ധതയാണ് അത്”
സെക്കന്‍ഡ് ഷോയ്ക്ക് ക്യൂ നില്‍ക്കുവാ… എങ്ങും മികച്ച അഭിപ്രായം ??ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നില്ല :'( ഹെവീ റഷ്
Fans show കാണാന്‍ പറ്റില ( so, morning show കണ്ടു ..) കാളിയെ ഗസ്റ്റ് റോള്‍ ആക്കിയത് മോശമായിപോയി.. (വെറും രണ്ട് പാട്ടില്‍ ഒതുക്കികളഞ്ഞു) ജയറാമേട്ടന്റെ തിരിച്ചുവരവ്.. ????(പഷെ climaxil കാളിയെ തച്ചു കൊന്നത് ദുരന്തമായി പോയി.. ??കണ്ണിരോടെയല്ലാതെ ഇ പൂമരം കണ്ടിരിക്കാന്‍ പറ്റൂല #ഇമോഷണല്ത്രില്ലെര് my rating 5.5/5 ????
(ഫിലിമിന്റെ അവസാനം പൂമരം2 on 2018 jan എന്ന് എഴുതി കാണിച്ചപ്പോള്‍ എന്റെ സാറേ.. #Romanchification ?????? കട്ട waiting 4 പൂ..മരം2?
ഓസ്കാര്‍ പട്ടികയിലേക്ക് മറ്റൊരു ഇന്ത്യന്‍ സിനിമ കൂടി… താങ്കളുടെ ആ പൂമരം കൊണ്ട് അലങ്കരിച്ച കപ്പലില്‍ മൊതലാളി ചങ്കാ ചകചക പറഞ്ഞുള്ള വരവ് തകര്‍ത്തു പിന്നെ നായികയുടെ കയ്യിന്നു ചെരുപ്പൂരി അടി വാങ്ങി പട്ടിയെ പോലെ മോങ്ങിയത് എല്ലാരുടേം ഉള്ളില്‍ വിങ്ങലുണ്ടാക്കി, ബുര്‍ജ് ഖാലിഫേടെ മുകളിലുള്ള സ്റ്റണ്ട് ടോംക്രൂയിസിനെക്കാള് നന്നായി താങ്കള്‍ ചെയ്തു മൊത്തത്തില്‍ ഒരു ഡബിള്‍ ഓസ്കാര്‍ ഐറ്റം.
My rating 7/5′