ജി.എസ്.ടി ക്കെതിരെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചുമായി എന്‍.ഡി.എ

0
39


തിരുവനന്തപുരം: അപാകതകള്‍ പരിഹരിച്ച് ജിഎസ്ടി നടപ്പാക്കണമെന്ന ആവശ്യവുമായി എന്‍.ഡി.എ മാര്‍ച്ച് നടത്തി. ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വസതിയിലേക്കാണ് എന്‍ഡിഎ മാര്‍ച്ച് നടത്തിയത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളെ പോലെ അപാകതകള്‍ പരിഹരിച്ച് ജിഎസ്ടി നടപ്പാക്കണമെന്നും കുമ്മനം രാജശേഖരന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.