ടുജി സ്‌പെക്ട്രം അഴിമതി; പരിഹാസവുമായി എംവി ജയരാജന്‍

0
41

കണ്ണൂർ :ടുജി സ്പെക്‌ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. മലപോലെ വന്നു, എലിപോലെ പോയി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്.

ടുജി സ്‌പെക്ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഒന്നായിരുന്നു. സിബിഐയാണ് അന്വേഷണം നടത്തിയത്. രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സിയാണ് സിബിഐ. കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാന്‍ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു .

സിബിഐ പോലുള്ള അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ലെന്ന് പറഞ്ഞ ജയരാജന്‍, അഴിമതിക്കേസുകളുടെ അന്ത്യം ഇത്തരത്തിലാവുന്നത് അഴിമതി നടത്തുന്നവര്‍ക്ക് പ്രചോദനമാകുമെന്നും കൂട്ടിച്ചേർത്തു.