നിക്ഷേപകര്‍ സൂക്ഷിക്കുക, ബിറ്റ്‌കോയിന്റെ മൂല്യം ഇടിയുന്നു

0
45

വിനിമയമൂല്യം ചരിത്രനേട്ടത്തില്‍ എത്തി നിന്ന ബിറ്റ്‌കോയിന്റെ മൂല്യം ഇടിയുന്നു. 15 ശതമാനമാണ് പൊടുന്നനെ ഇടിഞ്ഞത്. ഒരു മാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും.

ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.07ന് 14,079.05 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ ഇടപാട് നടന്നത്. അതിനുമുമ്പ് 13,048 ഡോളര്‍ നിലവാരത്തിലേയ്ക്ക് മൂല്യം താഴ്ന്നിരുന്നു.

ഈവര്‍ഷം ബിറ്റ്കോയിന്റെ മൂല്യം 1,300 ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് കുത്തനെയുള്ള വീഴ്ച. ക്രിപ്റ്റോകറന്‍സികള്‍ക്കിടയില്‍തന്നെ ശക്തരായ എതിരാളികള്‍ ഉയര്‍ന്നുവരുന്നതിലുള്ള ആശങ്കയാകാം കയറ്റത്തിനുപിന്നിലെ ഇറക്കത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

മൂല്യം അനിയന്ത്രിതമായി ഉയര്‍ന്നതോടെ ബിറ്റ്കോയിനില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റിസര്‍വ് ബാങ്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.