തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു. ഇതിനായി നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് നിലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം ആവശ്യമില്ലാതാകും. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നതായിരിക്കും പുതിയ ഭേദഗതി.