
ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്ദ്ദേങ്ങള്ക്കനുസരിച്ച് പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. വ്യക്തികള്‍ പാര്ട്ടികള്ക്കതീതരായി വളരുന്നത് തടയാനാണ് പുതിയ നിര്‍ദ്ദേശം. പാര്‍ട്ടി മുഖപത്രമായ ‘പീപ്പീള്‍സ് ഡെയ്ലി’യിലാണ് പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ആളുകള്‍ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന അവസ്ഥയെ ‘ഡീ-സെന്‍ട്രലിസം’ എന്ന വാക്കുകൊണ്ടാണ് പീപ്പിള്‍സ് ഡെയ്ലി വിശേഷിപ്പിക്കുന്നത്. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന രീതിയില്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അച്ചടക്കം തെല്ലുമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ മറ്റുള്ളവരെ തെല്ലും വകവയ്ക്കില്ല. ഇത്തരം ‘അപകടകരമായ’ ജീവിതം നയിക്കുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും ‘പീപ്പിള്‍സ് ഡെയ്ലി’യില്‍ പറയുന്നു. പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിനു പിന്നാലെ പാര്‍ട്ടിയിലും സര്‍ക്കാരിലും ഷി ചിന്‍പിങ് പിടിമുറുക്കിയതിനു പിന്നാലെയാണ് ഏകാധിപത്യ പ്രവണതകള്‍ ശക്തമാക്കുന്ന നിര്‍ദ്ദേശങ്ങളുമായി പാര്‍ട്ടി മുഖപത്രത്തില്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.