പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി; പദ്ധതിയുമായി മുന്നോട്ട് പോകാം

0
40


ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തള്ളി. പദ്ധതിയുമായി ഐ.ഒ.സിക്ക് മുന്നോട്ട് പോകാമെന്നും അപകട ഭീഷണി സാധൂകരിക്കുന്ന തെളിവില്ലെന്നും ഹരിത ട്രൈബ്യൂണല്‍. ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന എല്‍.എന്‍.ജി ടെര്‍മിനലിന്റെ അനുമതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ടെര്‍മിനലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതിയ്ക്ക് അനുസൃതമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് പുതുവൈപ്പ് സമരസമിതി. ജീവിക്കാനുള്ള അവകാശത്തിനാണ് സമരമെന്നും മരിക്കേണ്ടി വന്നാലും പദ്ധതിക്കെതിരായ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.