മമ്മൂട്ടിയെ പോലെ വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളില്ല : ജോയ് മാത്യു

0
53

മമ്മൂട്ടിയെ പോലെ വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാലോകത്ത് താന്‍ കണ്ടിട്ടില്ലെന്നു ജോയ് മാത്യു.

” വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം? “

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു? അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മൂട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്, അതല്ലെ അതിന്റെയൊരു അന്തസ്സ്.

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?