ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിനുശേഷമുള്ള ആദ്യ പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലവും യോഗം വിലയിരുത്തും. എഐസിസി ആസ്ഥാനത്താണ് യോഗം.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.
എഐസിസി പ്ലീനറി സമ്മേളനം ചേരുന്ന കാര്യവും യോഗം ചര്‍ച്ചചെയ്യും. ബെംഗളൂരുവില്‍ പ്ലിനറി സമ്മേളനം നടത്തുകയെന്ന നിര്‍ദേശം നേരത്തേ പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന ഘടകം എതിര്‍പ്പ് അറിയിച്ചിരുന്നു. പഞ്ചാബിലെ ചണ്ഡിഗഡിലോ ഡല്‍ഹിയിലോ സമ്മേളനം നടത്താനാണു സാധ്യത.