വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി; നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

0
25

ഗാന്ധിനഗര്‍: അഭ്യൂഹങ്ങള്‍ അവസാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ തിരഞ്ഞെടുത്തു. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി വീണ്ടുംതിരഞ്ഞെടുത്തത്. ഇതു രണ്ടാം തവണയാണ് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.

ഗുജറാത്ത് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രാ മന്ത്രി സ്മൃതി ഇറാനി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ രൂപാണി തന്നെ തുടരുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. അമിത്ഷായുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. ബി.ജെ.പി എം.എല്‍.എമാര്‍ ഏകകണ്‌ഠ്യേനയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.