സൗദി മിസൈല്‍ ആക്രമണം: പിന്തുണയുമായി അമേരിക്ക

0
42

റിയാദ്: സൗദിക്ക് പിന്തുണയുമായി അമേരിക്ക. തലസ്ഥാനമായ റിയാദിലേക്ക് ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സല്‍മാന്‍ രാജവിനെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്. ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും ഏത് ഭീഷണിയും ചെറുക്കാന്‍ കൂടെയുണ്ടാവുമെന്നും ട്രംപ് ഉറപ്പ് നല്‍കി. യമന്‍ ജനതയ്ക്ക് എല്ലാവിധ സഹായവും പിന്തുണയും ഉറപ്പ് വരുത്തുമെന്നും ഇരു നേതാക്കളും പറഞ്ഞു.