ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ള്‍ രോ​ഗി​ക​ള്‍​ക്ക് കു​റി​ക്കു​ന്ന​തില്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ഐ.​എം.​എ

0
48


കൊ​ച്ചി: ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ള്‍ രോ​ഗി​ക​ള്‍​ക്ക് കു​റി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്‌​ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ). ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​നു​വ​രി​യി​ല്‍ പു​തി​യ ന​യം ന​ട​പ്പാ​ക്കാ​നി​രി​ക്കെ​യാ​ണ് ഐ.​എം.​എ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ന​ട​പ​ടി.

ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കു​റ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഐ.​എം.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ​ന്‍. സു​ല്‍​ഫി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. തെ​റ്റി​ദ്ധാ​ര​ണ മൂ​ലം പ​ല രോ​ഗി​ക​ളും ഡോ​ക്ട​ര്‍​മാ​രെ​ക്കൊ​ണ്ട് നി​ര്‍​ബ​ന്ധി​ച്ച്‌ ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ള്‍ കു​റി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ളി​ല്‍​നി​ന്ന് മ​രു​ന്നു​വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. ഇ​തോ​ടൊ​പ്പം ഡോ​ക്ട​ര്‍​മാ​രും ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ള്‍ കൂ​ടു​ത​ലാ​യി കു​റി​ക്കു​ന്ന​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.

ഐ.​എം.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 140 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച്‌ പ​രി​ശീ​ല​നം ന​ല്‍​കി. ആ​ന്‍​റി മൈ​ക്രോ​ബി​യ​ല്‍ പോ​ളി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചാ​ണ്​ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ഏ​തൊ​ക്കെ ത​രം ആ​ന്‍​റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം, ഏ​തെ​ല്ലാം സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ കു​റി​ക്ക​ണം തു​ട​ങ്ങി വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​റ്റ്​ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. തു​ട​ര്‍​ന്ന് ഇ​വ​യു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച്‌​ പൊ​തു​ജ​ന​ങ്ങ​ളെ​യും ബോ​ധ​വ​ത്​​ക​രി​ക്കും.