കുറ്റപത്രം ചോര്‍ന്ന കേസില്‍ വിധി പ്രഖ്യാപനം ജനുവരി 9ലേക്ക് മാറ്റി കോടതി

0
40


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന് ദിലീപ് നല്‍കിയ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജനുവരി ഒമ്പതിലേക്ക് മാറ്റി.പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്നായിരുന്നു ദിലീപിന്റെ ആരോപണം.കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

അതേസമയം, കുറ്റപത്രം ചോര്‍ത്തിയത് പോലീസ് അല്ലെന്നും ഫോണ്‍ രേഖകള്‍ പുറത്തുവിട്ടത് ദിലീപാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ എട്ടാമത്തെ പ്രതിയാണ് ദിലീപ്.