തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്പര്‍പ്ലേറ്റുകള്‍; നിയമം കാറ്റില്‍ പറത്തി വാഹനഉടമകള്‍

0
61

തിരുവനന്തപുരം: ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വെക്കാന്‍ പാടില്ലെന്ന കര്‍ശനം നിയമം നിലനില്‍ക്കെ തലസ്ഥാനനഗരിയിലൂടെ നിരവധി വാഹനങ്ങള്‍ നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ഓടുന്നുണ്ട്. KL 01 CB 816 8 എന്ന നമ്പര്‍ BIG B എന്ന് വായിക്കാനാകുന്ന തരത്തില്‍ നമ്പര്‍ പ്ലേറ്റ് വെച്ച് പോകുന്ന ഇന്നോവ ക്രിസ്റ്റാ ഇന്ന് കോവളം റോഡിലെ ഒരു കാഴ്ചയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ഒരു സമയത്ത് കര്‍ശനമായ പരിശോധനകള്‍ നിലനിന്നിരുന്നുവെങ്കിലും ഇന്ന് കര്‍ശന പരിശോധനകള്‍ ഇല്ല.