ലണ്ടന്‍: ഉത്തര കൊറിയയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകളുമായി ഐക്യരാഷ്ട്ര സഭ. എതിര്‍പ്പുകള്‍ക്കിടയിലും ആണവ,മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയന്‍ ഭീകരതയ്ക്കെതിരെയാണ് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ഉത്തരകൊറിയയുടെ അനധികൃത ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ച യുഎന്‍ കൊറിയക്കെതിരെ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. കൊറിയയിലേക്കുളള എണ്ണ കയറ്റുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് പാസാക്കിയത്.
ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പ്രമേയത്തില്‍ ഉണ്ടായി.കൂടാതെ ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും പ്രമേയം എതിര്‍ക്കുന്നു. മറ്റ് എതിര്‍പ്പുകളൊന്നും ഇല്ലാതെ യു എന്നില്‍ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.