മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഇനി ഏഴു വര്‍ഷം തടവ്‌

0
63

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഇനി ഏഴു വര്‍ഷം തടവനുഭവിക്കേണ്ടി വരും. ഇതോടൊപ്പം രജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നതും നിര്‍ബന്ധമാക്കുന്നുണ്ട്. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

കുറ്റകൃത്യത്തിനു നല്‍കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ ആവശ്യപ്രകാരമാണ് നടപടി. നേരത്തെ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവുനല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.