മിസ് ഇന്ത്യ യുഎസ്എ 2017 കിരീടം ശ്രീ സെയ്‌നിക്ക്

0
79

ന്യൂജഴ്‌സി : മിസ് ഇന്ത്യ യുഎസ്എ 2017 കിരീടം ശ്രീ സെയ്‌നിക്ക്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രീസെയ്‌നി. ശ്രീ സെയ്‌നിയുടെ  മാതാപിതാക്കൾ പഞ്ചാബിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.

സേവനത്തിന് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നതെന്നും സമൂഹത്തില്‍ വേദനയും അവഗണനയും അനുഭവിക്കുന്നവരോടൊപ്പമാണ് താനെന്നും വെബ്‌സൈറ്റില്‍ സെയ്‌നി അഭിപ്രായപ്പെടുന്നു.

മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി സ്വന്തമായി ഒരു വെബ്‌സൈറ്റ് തന്നെ ഇവര്‍ ആരംഭിച്ചിരുന്നു.

അമ്പതോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പ്രാചി സിങ്ങാണ് ഫസ്റ്റ് റണ്ണര്‍അപ്പd, നോര്‍ത്ത് കരോലിന ഫരീന സെക്കന്‍ഡ് റണ്ണറപ്പുമായി.