അരുണാചല്‍ ഉപതിരഞ്ഞടുപ്പില്‍ ബിജെപി ക്ക് വിജയം

0
56

അരുണാചല്‍ പ്രദേശ്: ഉപതിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശിലും
ബിജെപിക്ക് വിജയം. പക്കേ-കെസാങ്ങിലും ലികബാലിയിലും ആണ് ബിജെപിയുടെ വിജയം. പക്കേ-കെസാങ്ങില്‍ ബിജെപിയുടെ ബി.ആര്‍.വാഘേ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ കമേങ് ഡോളോയാണു വാഘേയോടു പരാജയപ്പെട്ടത്. 2014ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച ഡോളോയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ അറ്റും വെല്ലിയുടെ ഹര്‍ജിയില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

ലികബാലിയില്‍ ബിജെപിയുടെ കാര്‍ഡോ ന്യിഗ്യോറ വിജയിച്ചു. 2,908 വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ ജയം. അതേസമയം, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന് (പിപിഎ) ആകെ 2,136 വോട്ടുകളെ നേടാനായുള്ളൂ. കോണ്‍ഗ്രസിനായി മോദം ഡിനിയും പിപിഎയ്ക്കായി ഗുംഖെ റിബയും സ്വതന്ത്രനായി സെങ്ങോ തൈപോഡിയയുമാണ് ആയിരുന്നു മല്‍സരിച്ചത്. സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജോംഡെ കേനയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ലികബാലിയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.