ഇന്ത്യന്‍ എംബസിയില്‍ സംഗീത വിരുന്നുമായി ഇന്‍ഫിനിറ്റി ബാന്റ്‌

0
36


മസ്‌കത്ത്: മലയാളികള്‍ അടക്കമുള്ള പ്രവാസി വിദ്യാര്‍ഥികള്‍ ഒത്തുചേരുന്ന ഇന്‍ഫിനിറ്റി ബാന്റിന്റെ സമ്പൂര്‍ണ സംഗീത വിരുന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. ‘യൂഫണി’ എന്ന പേരില്‍ ഈ മാസം 29ന് എംബസി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. എംബസി കള്‍ചറല്‍ സെക്രട്ടറി സാശി ഗാകൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

പാസ് വഴി മാത്രമാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുക്കും എന്നാണ് കരുതുന്നത്. വൈകിട്ട് ആറിന് ആയിരിക്കും പരിപാടി ആരംഭിക. വിവിധ ഇന്‍സ്ട്രമെന്റ്‌സ് ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുന്നത് വിദ്യാര്‍ഥികള്‍ തന്നെയായിരിക്കും. മിമിക്രിയടക്കമുള്ള കലാപരിപാടികള്‍ അരങ്ങേറും. 2015 മുതല്‍ പരിശീലനം നേടി വരുന്നവരാണ് ബാന്റിലെ അംഗങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളുടെ ഭാഗമായി ഇന്‍ഫിനിറ്റി ബാന്റിന്റെ പ്രകടനങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും മുഴുവന്‍ സമയവും ബാന്റിലെ വിദ്യാര്‍ഥികള്‍ മാത്രം പ്രകടനം നടത്തുന്ന പരിപാടി ആദ്യമായാണെന്ന് സംഘാടകര്‍ പറഞ്ഞു.

ഏഷ്യാ എക്സ്പ്രസ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുരേന്ദ്രന്‍ അമിത്താത്തൊടി, സവിത, ശ്രീഹരി, പാട്രിക്, മനോജ് മാന്നല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു