ഐവറികോസ്റ്റ് പ്രസിഡന്റും ഖത്തര്‍ അമീറും തമ്മില്‍ ചര്‍ച്ച നടന്നു

0
35

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഐവറികോസ്റ്റ് പ്രസിഡന്റ് അലസാന്‍ ഒട്ടാരയും തമ്മില്‍ ചര്‍ച്ച നടത്തി. അബിദ്ജാനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ മേഖല, രാജ്യാന്തര സംഭവ വികാസങ്ങളെക്കുറിച്ചും ഉഭയകക്ഷിബന്ധത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയായ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും അതിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതിയായ ‘മികവിന്റെ ദേശീയ മെഡല്‍’ നല്‍കി പ്രസിഡന്റ് അമീറിനെ ആദരിച്ചു.