കശ്മീരില്‍ വീരമൃത്യു വരിച്ച നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി പാക്ക് സൈന്യം

0
32

ശ്രീനഗര്‍: കശ്മീരിലെ രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പില്‍ വീരമൃത്യു വരിച്ച നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക്ക് സൈന്യം വികൃതമാക്കി.  പാക്കിസ്ഥാന്റെ അതിര്‍ത്തി രക്ഷാസേനയുമായി ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികരാണ് മരിച്ചത്. നിയന്ത്രണരേഖയില്‍നിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു 12.15 ഓടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അമ്പദാസ് (മഹാരാഷ്ട്ര), ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ് , ലാന്‍സ് നായിക് കുല്‍ദീപ് സിങ് (ഇരുവരും പഞ്ചാബ്), സീപോയ് പ്രഗത് സിങ് (ഹരിയാന) എന്നിവരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റു രണ്ടുപേര്‍ ആശുപത്രിയിലുണ്ട്.