ജാതിയധിക്ഷേപം; സല്‍മാന്‍ ഖാനും ശില്പ ഷെട്ടിക്കുമെതിരെ പരാതി

0
30

ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്പ ഷെട്ടിക്കുമെതിരെ പരാതി. ടെലിവിഷന്‍ പരിപാടിക്കിടെ പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഇരുവരും സംസാരിച്ചുവെന്നാണ് ആരോപണം.

ഡല്‍ഹിയിലെ വാല്‍മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ഐ.ബി മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടിയത്. വിഷയത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍ പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടി.