തമിഴ്‌നാടിനെ ഞെട്ടിച്ച് ദിനകരന്‍: 40,707 വോട്ടുകളുടെ തിളക്കമാര്‍ന്ന വിജയം

0
45

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് ആര്‍.കെ നഗര്‍. തമിഴക രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ആര്‍കെ നഗറിലെ ജനങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയില്‍ സ്‌ഫോടനാത്മക അന്തരീക്ഷം സൃഷ്ടിച്ച് സ്വതന്ത്രനായി മല്‍സരിച്ച ടി.ടി.വി.ദിനകരന് വമ്പന്‍ വിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിനകരന്‍ ആര്‍.കെ നഗര്‍ പിടിച്ചടക്കിയത്.

ആദ്യം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തി മുന്നേറിയ ദിനകരന്‍, എക്‌സിറ്റ് പോളുകളുടെ പ്രപവചനം ശരി വയ്ക്കുന്ന തരത്തിലാണ് തിളക്കമാര്‍ന്ന ഈ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഡി.എം.കെ യ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നോട്ടയ്ക്കും പിന്നിലായ ബിജെപിയുടെ പ്രകടനം തികച്ചും ദയനീയമായിരുന്നു. നേരത്തെ, ദിനകരന്റെ ലീഡ് ഉയരുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു.