ധ്വനി മസ്‌കത്തിന്റെ നേതൃത്വത്തില്‍ ‘മാഷും കുട്ട്യോളും’ സംഘടിപ്പിച്ചു

0
42

സീബ്: ധ്വനി മസ്‌കത്ത് കുട്ടികള്‍ക്കായി ഒരുക്കിയ ‘മാഷും കുട്ട്യോളും’ എന്ന പരിപാടി സീബ് അല്‍ നൂര്‍ ഫാം ഹൗസില്‍ നടന്നു. കുട്ടികള്‍ക്കായി ഒരുക്കിയ പഠന ക്ലാസും കളിയരങ്ങും ആയിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം.ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ മലയാള വിഭാഗം പ്രധാനാധ്യാപകന്‍ ഡോ. ജിതേഷ് കുമാര്‍ ജെ.പി യുടെ നേതൃത്വത്തിലായിരുന്നു പഠന ക്ലാസും കളിയരങ്ങും ഒരുക്കിയത്.

ധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിന്ദു ദിലീപ്, സോണി വിനോദ്, പ്രഭ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ക്വിസ് മല്‍സരവും കേരളത്തിന്റെ പഴയ കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന കളികളും ഒരുക്കിയിരുന്നു. സുദീപ് കുമാര്‍, വിനോദ് മഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രത്നാകരന്‍ നമ്പ്യാര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.