ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് പുതിയ മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി. 125 സിസി സൂപ്പര്‍ സ്പ്ലെന്‍ഡര്‍, 110 സിസി പാഷന് പ്രോ, 110 സിസി പാഷന് എക്സ് പ്രോ എന്നിവയാണ് പുതിയ മോഡലുകള്‍.
ജനുവരി മുതല്‍ ഘട്ടം ഘട്ടമായായിരിക്കും മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ എത്തിത്തുടങ്ങുക. പുതിയ പാഷന് പ്രോ ഒരുപിടി ഫീച്ചറുകളും സുരക്ഷാ സജ്ജീകരണങ്ങളുമാണ് പുതിയ പാഷന് പ്രോയുടെ പ്രധാന ആകര്‍ഷണം. മികവേറിയ ഹാന്‍ഡ്ലിംഗും റൈഡിംഗുമാണ് 110 സിസി പാഷന് പ്രോ കാഴ്ചവെക്കുകയെന്നാണ് ഹീറോയുടെ വാദം
2018 ജനുവരി മുതല്‍ പുതിയ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വിപണിയില്‍ അവതരിച്ച് തുടങ്ങും. ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഹീറോയുടെ നില ഭദ്രമാക്കാന്‍ പുതിയ മോഡലുകള്‍ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.