ഫിലിപ്പീന്‍സിലെ ഷോപ്പിങ് മാളില്‍ തീപിടിത്തം; 37 പേര്‍ മരിച്ചു

0
49

മനില: ഫിലിപ്പീന്‍സിലെ ദെബൗ നഗരത്തില്‍ ഷോപ്പിങ്  മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഷോപ്പിങ് മാളിന്റെ നാലാം നിലയില്‍ നിന്ന് ശനിയാഴ്ച രാവിലെയോടെയാണ് തീപടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും പൂര്‍ണമായിട്ടില്ല. മൂന്നാം നിലയിലെ തടി ഉത്പ്പന്നങ്ങളും തുണിയും വില്‍ക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.