ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിലും പ്രളയത്തിലും 180 പേര്‍ മരിച്ചു

0
37
Rescue workers evacuate flood-affected residents in Davao on the southern Philippine island of Mindanao early on December 23, 2017, after Tropical Storm Tembin dumped torrential rains across the island. The death toll from the tropical storm that struck the southern Philippines has risen to 30 with five others missing, officials said on December 23. / AFP PHOTO / MANMAN DEJETO (Photo credit should read MANMAN DEJETO/AFP/Getty Images)

മനില: ഫിലിപ്പീന്‍സില്‍ ടെംബിന്‍ കൊടുങ്കാറ്റിലും മിന്നല്‍പ്രളയത്തിലും മരിച്ചവരുടെ എണ്ണം 180 ആയി. 160 പേരെ കാണാതായി. സലോഗ് നദിയില്‍ നിന്നു 36 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദക്ഷിണ ഫിലിപ്പീന്‍സില്‍ രണ്ട് നഗരങ്ങള്‍ പൂര്‍ണമായും കാറ്റില്‍ തകര്‍ന്നു. മഴയെതുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

വ്യാഴാഴ്ച രാത്രിയാണു കാറ്റ് ഫിലിപ്പീന്‍സ് തീരത്ത് എത്തിയത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. സൈന്യവും പൊലീസും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ടെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സ്ഥിതി സങ്കീര്‍ണമാക്കുന്നു.

70,000ത്തില്‍ അധികം പേരെ ദക്ഷിണ ഫിലിപ്പീന്‍സില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ലാനോ ഡേ നോര്‍ട്ടേ, ലാനോ ഡേ സുര്‍, സാംബോങ്ക പെനിസുല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് 75 പേരാണ് ഇതുവരെ മരിച്ചതെന്നാണ് വിവരം.