മാസ്റ്റര്‍പീസിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തു വിട്ട് നിർമ്മാണ കമ്പനി ആയ റോയൽ സിനിമാസ് . സിനിമ റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ പത്തു കോടി ക്ലബില്‍ കയറിയെന്ന് റോയൽ സിനിമാസ് ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ വ്യാജ ആദ്യ ദിന കളക്ഷന്‍ പുറത്തുവന്നപ്പോൾ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് രംഗത്ത് എത്തിയിരുന്നു. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 5 കോടി നേടിയെന്നാണ് റോയൽ സിനിമാസ് ഇപ്പോൾ പുറത്തു വിട്ടത്.
അന്യഭാഷാ ചിത്രങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ബാഹുബലി തന്നെ ആണ് ഇപ്പോള്‍ മുന്നില്‍. ബാഹുബലി 6.27 കോടി നേടിയപ്പോൾ 6.10 കോടി നേടിയവിജയ് ചിത്രം മെര്‍സലിനേയും പൊട്ടിക്കാന്‍ മാസ്റ്റര്‍പീസിനു കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതെ സമയം ഒരു മലയാള ചിത്രം ആദ്യ ദിനം നേടുന്ന ഗ്രേറ്റ് ഫാദറിന്റെ റെക്കോഡാണ് മാസ്റ്റർ പീസ് മറികടന്നത്.ഗ്രേറ്റ് ഫാദർ 4 കോടി 31.ലക്ഷം രൂപയാണ് ആദ്യ ദിനം നേടിയരുന്നത്
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തെ മാസ് പരിവേഷത്തിലാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നത്.