അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം: ആറുപേര്‍ മരിച്ചു

0
23


കാബൂള്‍: അഫ്ഗാന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിക്കു സമീപമുണ്ടായ ചാവേറാക്രമണം. ആക്രമണത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നുപേര്‍ക്ക് പരുക്കേറ്റു.

അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനൊടുവിലാണ് രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചത്. കഴിഞ്ഞ മേയില്‍ 150 പേരുടെ ജീവനെടുത്ത ട്രക്ക് ബോംബാക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നെങ്കിലും ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു.