ഉമ്മന്‍ ചാണ്ടിയുടെ മൗനം സമ്മതമെന്ന് നമ്പി നാരായണന്‍

0
41

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെറ്റ് പറ്റിയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സമ്മതിച്ചിട്ടുണ്ടെന്നും ഇക്കാര്യം ആ നേതാവ് തന്നോട് മുൻപ്പ് പറഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ചാരക്കേസില്‍ കരുണാകരനെതിരെ നീങ്ങിയെന്നത് എംഎം ഹസന്‍റെ കുറ്റസമ്മതം തന്നെയാണ്. ഇക്കാര്യത്തിൽ ഉമ്മന്‍ ചാണ്ടിയുടെ മൗനം സമ്മതമായി കാണാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടാക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫും ചാരക്കേസ് ഉപയോഗിച്ചു. കള്ളക്കേസ് ആഘോഷിക്കുമ്പോഴും ദേശീയതാല്പര്യം മുന്നില്‍ക്കണ്ടില്ല. തുടരന്വേഷണത്തിനുള്ള എല്‍ഡിഎഫ് നീക്കം തെറ്റിദ്ധാരണകൊണ്ടായിരുന്നെന്നാണ് വിശ്വാസം.’ നമ്പി നാരായണന്‍ പറഞ്ഞു.