ഫോക്സ്വാഗണ് പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍ എത്തി . കൂടുതല്‍ ഫീച്ചറുകളോടെയാണ് പോളോ ഹൈലൈന്‍ പ്ലസ് എത്തിയിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹൈലൈന്‍ പ്ലസ് ലഭ്യമാണ്.
195/55 R16 ക്രോസ്-സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകളിലാണ് ഫോക്സ്വാഗണ് പോളോ ഹൈലൈന്‍ പ്ലസ് എത്തുന്നത്.
പ്രത്യേകതകള്‍
ബ്ലാക്-ഗ്രെയ് തീമ്, ഫാബ്രിക്-ലെതര്‍ അപ്ഹോള്‍സ്റ്ററിയും ഒരുങ്ങിയതാണ് അകവശം.
റെയ്ന്‍-സെന്‍സിംഗ് വൈപറുകള്‍
ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍
റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ്
ഫ്രണ്ട് എയര്‍ബാഗുകള്‍ , എബിഎസ്, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, ക്രൂയിസ് കണ്ട്രോള്, ഓട്ടോ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് ORVM കള്‍, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയും പോളോ ഹൈലൈന്‍ പ്ലസിന്റെ വിശേഷങ്ങളാണ്.
7.24 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഫോക്സ്വാഗണ് പോളോ ഹൈലൈന്‍ പ്ലസ് വിപണിയില്‍ എത്തുന്നത്. 24,000 രൂപയോളം വിലയുള്ള അധിക ഫീച്ചറുകളാണ് പോളോ ഹൈലൈന്‍ പ്ലസിന്റെ പ്രധാന ആകര്‍ഷണം.
നിലവിലുള്ള 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് പോളോ ഹൈലൈന്‍ പ്ലസ് പതിപ്പും എത്തുന്നത്.
74 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്. ഒപ്പം 89 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും പോളോ ഹൈലൈന്‍ പ്ലസില്‍ ലഭ്യമാണ്.
ഇരു എഞ്ചിന് പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.