മോസ്‌കോയില്‍ സബ്‌വേയില്‍ ബസ്സിടിച്ച് നാലു പേര്‍ മരണപ്പെട്ടു; 15 പേര്‍ക്ക് പരുക്ക്

0
22

മോസ്‌കോ: മോസ്‌കോയിലെ സബ്‌വേയിലുണ്ടായ ബസ്സപകടത്തില്‍ നാലു പേര്‍ മരണപ്പെട്ടു. പശ്ചിമ മോസ്‌കോയിലെ സ്ലാവന്‍സ്‌കി ബൊലേവാര്‍ഡ് സ്‌റ്റേഷന് സമീപത്തുള്ള സബ്‌വേയിലാണ് അപകടം നടന്നത്. സബ്‌വേയിലേക്കുള്ള പടികളിലേക്ക് നിയന്ത്രണം വിട്ട് ഇറങ്ങിയ ബസ് ആളുകളെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 15 പേര്‍ക്കും പരുക്കേറ്റു.

മറ്റൊരു വാഹനത്തെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടതായിരിക്കും അപകടത്തിന് കാരണമെന്നാണ് ചില പ്രദേശിക വാര്‍ത്തമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.