വീരേന്ദ്രകുമാറിന്‍റെ രാജി അനാവശ്യമായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

0
52

കോഴിക്കോട്: ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടില്ല എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് ബില്‍ അപ്രായോഗികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്ലിലെ വ്യവസ്ഥയില്‍ വൈരുദ്ധ്യമുണ്ട്. ബുധനാഴ്ച്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു