സംയുക്ത നാവികാഭ്യാസവുമായി ഇന്ത്യയും യു.എ.ഇയും

0
28
Sheikh Mohammed bin Zayed al-Nahyan, Crown Prince of Abu Dhabi and UAE's deputy commander-in-chief of the armed forces shakes hands with India's Prime Minister Narendra Modi (R) during a photo opportunity ahead of their meeting at Hyderabad House in New Delhi, India, January 25, 2017. REUTERS/Adnan Abidi

അബുദാബി: ഇന്ത്യ – യു.എ.ഇ. സംയുക്ത നാവികാഭ്യാസം അടുത്തവര്‍ഷം മാര്‍ച്ചില്‍ സംഘടിപ്പിക്കുമെന്ന് നാവികസേനാ വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര അബുദാബിയില്‍ പറഞ്ഞു. അബുദാബി സായിദ് തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ്. തേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്ര സൈനിക സാംസ്‌കാരിക വ്യവസായ ബന്ധങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേ യു.എ.ഇ.സന്ദര്‍ശനവും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം സുദൃഢമാക്കിയിരിക്കുകയാണ്

വളരെ ചെറിയ ജലാതിര്‍ത്തികൊണ്ട് രണ്ടാക്കപ്പെട്ട അയല്‍രാഷ്ട്രങ്ങളാണ് ഇന്ത്യയും യു.എ.ഇ.യുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു.യു.എ.ഇ.യുമായി മുമ്പ് നാവികാഭ്യാസങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത അഭ്യാസപ്രകടനം ആദ്യമായാണ് നടക്കാന്‍ പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.