മലയാള സിനിമ പ്രതിസന്ധികളിലൂടെ കടന്നു പോയ വര്‍ഷമാണ് 2017. കോടികള്‍ മുടക്കിയുള്ള സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെ കടന്നുകയറ്റത്തിലും മികച്ച കലാസൃഷ്ടിക്കള്‍ മലയാള സിനിമയില്‍ പിറന്നു വീണു. പ്രേക്ഷകപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഈ സിനിമകള്‍ ബോക്സ് ഓഫീസ് ഇടവേളകളില്ലാതെ ചലിപ്പിച്ചുകൊണ്ടിരുന്നു.
2017ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഒരേസമയം കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ മികച്ച പത്ത് ചിത്രങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. ഇത് അവസാന വാക്കല്ല. ഞങ്ങളുടെ മാത്രം അഭിപ്രായമാണ്.
തൊണ്ടിമുതലും ദൃസാക്ഷിയും
സൂപ്പര്‍ ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീപ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃസാക്ഷിയും. ചിത്രത്തിന്റെ പേരു പോലെതന്നെ തൊണ്ടിമുതല്‍ തേടിയുള്ള അന്വേഷണമാണ് സിനിമയില്‍. സ്വാഭാവിക സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും സിനിമക്ക് മാറ്റുകൂട്ടി. സുരാജ് വെഞ്ഞാറമ്മൂട്, അലെന്‍സിയര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. സംവിധായക കുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത.
ടേക്ക് ഓഫ്
പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത് . യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള സിനിമയായിരുന്നു
ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയത്. അനാവശ്യമായ വലിച്ചു നീട്ടലുകളും അല്ലെങ്കില്‍ സിനിമയ്ക്കായുള്ള വഴിവിട്ട കൂട്ടിച്ചേര്ക്കലുകളുമൊഴിവാക്കി, സംഭവങ്ങളെ യഥാര്‍ഥ്യം കാണിക്കാനാണിതില് സിനിമ വിജയിച്ചു. 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രം ;മികച്ച സംവിധാനം ;മികച്ച നടി തുടങ്ങിയ നിരവധി പുരസ്കാരത്തിന് ടേക്ക് ഓഫിൻ സാധ്യതയുണ്ട്.
അങ്കമാലി ഡയറീസ്
2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വർഗീസ്, രേഷ്മ രാജൻ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പൻ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വിൽസൺ ,ശരത് കുമാർ ,സിനോജ് വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പറവ
മട്ടാഞ്ചേരിയിലെ പുതുമയേറിയ കഥയാണ് പറവ പറഞ്ഞത്. അഭിനേതാവായ സൗബിന് താഹിറിന്റെ ആദ്യ സംവിധായക സംരംഭമായിരുന്നു സിനിമ. മട്ടാഞ്ചേരിയിലെ യുവാക്കളുടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ലഹരിയുടെയും കഥ പറഞ്ഞ സിനിമ മികച്ചൊരു കാഴ്ച വിരുന്നായിരുന്നു.
ഷെയ്ന് നീഗം കേന്ദ്ര കഥാപാത്രമായ സിനിമയില്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച നവാഗത സംവിധായകൻ എന്ന നിലയിൽ സൗബിൻ മികച്ച സംവിധാന മികവാണ് പറവയിൽ കാണാൻ സാധിച്ചത്.
രക്ഷാധികാരി ബൈജു ഒപ്പ്
ബിജു മേനോൻ നായകനായി രഞ്ജന്‍ പ്രമോദന്റെ വ്യത്യസ്തമായ സിനിമ സമീപനമായിരുന്നു രക്ഷാധികാരി ബൈജു ഒപ്പ്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന നാട്ടിന് പുറവും നഷ്ടമാകുന്ന ഗ്രാമഭംഗിയും നന്മുകളും ചിത്രം ഓര്‍മപ്പെടുത്തി. യാഥാര്‍ത്ഥ്യബോധമുള്ള ഒരു സിനിമയായിരുന്നു ഇത്. നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ പറഞ്ഞുപോകുന്ന ഈ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മിച്ച് തിയറ്ററില്‍ നിന്നു കോടികള്‍ വാരിയ ചിത്രങ്ങളുടെ ഇടയില്‍ മുന്‍പന്തിയില്‍ തന്നെയാണ് സിനിമയുടെ സ്ഥാനം.
C/O സൈറ ബാനു
മഞ്ജു വാര്യര്‍, അമല അക്കിനേനി, ഷെയ്ന് നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആന്റണി സോണി എന്ന നവാഗതനായ സംവിധായകന് ഒരുക്കിയ സിനിമയായിരുന്നു സെറബാനു. സൈറ ബാനുവും, സൈറയുടെ തണലില്‍ കഴിയുന്ന ജോഷ്വ പീറ്ററും എന്ന കഥാപത്രത്തെ യഥാക്രമം മഞ്ജു വാര്യരും ഷെയിന്‍ നിഗവും അവതരിപ്പിച്ചത്. ഇവരുടെ ജീവിതത്തില്‍ ആകസ്മികമായി നടക്കുന്ന ചില സംഭവങ്ങളും, അതിനെ തുടര്‍ന്ന് ഇവര്‍ക്കിടയിലേക്ക് വരുന്ന ആനി ജോണ്‍ തറവാടിയെന്ന വക്കീലും; കഥയങ്ങനെ വളഞ്ഞും തിരിഞ്ഞും പോയി ഒടുക്കം ആര്‍ക്കുമാര്‍ക്കും പരിക്കില്ലാതെ പറഞ്ഞു തീര്‍ക്കുന്നു കഥയായിരുന്നു സിനിമയുടേത്.
രാമന്റെ ഏദന്‍തോട്ടം
കുഞ്ചാക്കോ ബോബനെയും അനു സിത്താരയേയും നായികനായകന്മാരാക്കി രഞ്ജിത്ത് ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം.
വിവാഹം കഴിഞ്ഞതോടെ സ്വന്തം സ്വപ്നങ്ങളും അഭിലാഷങ്ങളും കരയ്ക്ക് വെയ്ക്കേണ്ടി വന്നൊരു മുന്നര്ത്തകി ഒരവധിക്കാലത്ത് ആകസ്മികമായിക്കിട്ടുന്ന സുഹൃത്തിന്റെ വാക്കുകളില്‍ പ്രചോദിതയായി ജീവിതം തിരിച്ചു പിടിക്കുന്ന കഥയാണ് സിനിമ പറഞ്ഞത്.
ജോജു ജോര്‍ജ്ജ്, ശ്രീജിത്ത് രവി, രമേഷ് പിഷാരടിഅജു വര്‍ഗീസ്, ഇവരേവരും തങ്ങളാലാവും വിധം കഥാപാത്രങ്ങളെ അറിഞ്ഞവതരിപ്പിച്ചു. സിനിമ ബോക്സ് ഓഫീസില്‍ നിന്നു ഒരാഴ്ചക്കുള്ളില്‍ തന്നെ മുടക്കു മുതല്‍ തിരിച്ചു പിടിച്ചിരുന്നു. സിനിമയെകുറിച്ച് സമിശ്ര പ്രതികരമാണ് ഉണ്ടയത്.
മായാനദി
ഒരു പ്രണയകഥയുടെ ആഖ്യാനം നടത്തുന്ന മായാനദി ഭരണകൂടത്തിന്റെ നീതി നടപ്പാക്കലിലെ നീതിരാഹിത്യത്തെയും എന്‍കൗണ്ടര്‍ കൊലപാതകങ്ങളിലെ മനുഷ്യാവകാശധ്വംസനത്തെയും.പ്രണയത്തെയും ലൈംഗികതയെയും ശരീരത്തെയും കുറിച്ചുള്ള മലയാളികളുടെ നടപ്പുധാരണകളെയും കുറിച്ച് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്…….
മധുരയിലും കൊടൈക്കനാലിലും കൊച്ചിയിലുമായി ചിതറിക്കിടക്കുന്ന നഗരയൗവനത്തിന്റെ പ്രണയത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെയും കഥ പറയുകയാണ് മായാനദി….
അമല്‍ നീരദിന്റെ കഥാതന്തുവിനെ ഉപജീവിച്ച് രൂപവത്കരിക്കപ്പെട്ട തിരക്കഥ അത്ര അസാധാരണമല്ലാത്ത നഗരകേന്ദ്രീകൃതമായ ഒരു പ്രണയകഥയെ ദുരൂഹമായ ഒരു കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുകയാണ് ആഷിഖ് അബു……
വിമാനം
പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം. വെറും മണ്ണിലൂടെ ഏറെദൂരം ഓടി, ഒടുവില്‍ ആകാശത്തിന്റെ അനന്തതയിലേയ്ക്കു പറന്നുയരുന്ന ഒരു നാടന്‍ വിമാനം..
പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്
ഉദാഹരണം സുജാത
മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചസിനിമയാണ് ഉദാഹരണം സുജാത. നവാഗത സംവിധായകനായ ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രാക്കാട്, ജോജു ജോർജ്ജ് എന്നിവരാണ് ഒരു കോളനിയിൽ താമസിച്ചു വിവിധ ജോലികൾ ചെയ്യുന്ന സുജാത എന്ന സ്ത്രീയുടെ വേഷമാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ് ,ബേബി അനശ്വര, ഗ്രാമിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടുപ്പുകുന്ന നേരം, മിന്നാമിനുങ്ങ്, കറുത്ത ജൂതൻ, കാറ്റ് തുടങ്ങിയ കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങൾ പുറത്തുവന്നെങ്കിലും വാണിജ്യപരമായും വിജയിച്ച ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.