ശ്രീനഗര്‍: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പാക് മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
പാക് റേഞ്ചേഴ്സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്, എം. ഉസ്മാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്. നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിയന്ത്രണ രേഖയില്‍ ദിവസങ്ങളായി ഇന്ത്യാ- പാക് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. അതേസമയം നിയന്ത്രണരേഖ മറികടന്ന വിവരം പാകിസ്താന് സമ്മതിച്ചിട്ടില്ല.