ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

0
37


ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. സംഭവത്തില്‍ ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റിലായി.

ഗുരുഗ്രാമിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനി ശനിയാഴ്ച രാത്രി ഗുരുഗ്രാമില്‍നിന്ന് ടാക്‌സി വിളിക്കുകയായിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോള്‍ ഒരാള്‍ കൂടി വണ്ടിയില്‍ കയറുകയും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു.

പിന്നീട് ദ്വാരക മെട്രോ സ്റ്റേഷനു സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. അവശനിലയിലായ പെണ്‍കുട്ടി സുഹൃത്തുക്കളെ വിളിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബിദുര്‍ സിങ് (23), സുമിത് (24) എന്നിവരെ അറസ്റ്റ് ചെയ്തു.