‘കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍’ – പ്രതാപ് പോത്തനെതിരെ രൂക്ഷ വിമർശനവുമായി ജൂഡ് ആന്റണി

0
94

തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ഉടലെടുത്ത ജൂഡ്-പാര്‍വതി തര്‍ക്കമാണ് ഇപ്പോള്‍ പ്രതാപ് പോത്തന്‍-ജൂഡ് ആന്‍ണിയിലേക്ക് മാറിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണ് നീ.’ പ്രതാപ് പോത്തന്‍ ജൂഡിനോട് പറയുന്നു. എന്നാല്‍ ‘കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്’ എന്നായിരുന്നു ജൂഡിന്റെ കടുത്ത ഭാഷയിലുള്ള മറുപടി.

ഐഎഫ്എഫ്‌കെ വേദിയില്‍ വച്ചായിരുന്നു കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ പാര്‍വതി വിമര്‍ശിച്ചത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെ മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്ന് വിശദീകരിച്ച് നടി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിയെ കുരങ്ങിനോട് താരതമ്യപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ ജൂഡ് പോസ്റ്റിട്ടത്തോടെ വാക്‌പോര് അതിന്റെ എല്ലാ പരിധികളും കടക്കുകയും ചെയ്തു. ‘ഒഎംകെവി’ എന്നായിരുന്നു ട്വിറ്ററിലൂടെ പാര്‍വതി ജൂഡിന് കൊടുത്ത മറുപടി.