ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0
30


അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ ഓംപ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും 10 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

സെക്രട്ടേറിയേറ്റ് വളപ്പിലെ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും എന്‍ഡിഎ ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

ഗുജറാത്തില്‍ ഇത്തവണ ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 24 സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപീകരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് രൂപാണിയെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.