ചങ്ങരംകുളത്തിനടുത്ത് തോണി മറിഞ്ഞു; ആറു പേര്‍ മരിച്ചു

0
54

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്തി​ന​ടു​ത്ത് ഞ​ര​ണി പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ ആറു  പേ​ർ മ​രി​ച്ചു. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒൻപത്  പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.മൂന്നുപേരെ  നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. പ്രിസിന ,ആദിദേവ് ,ആദി നാഥ് ,പൂജ, ജനിഷാ ,വൈഷ്ണ എന്നിവരാണ് മരിച്ചത്

പൊ​ന്നാ​നി​യി​ലെ കോ​ൾ പാ​ട​ത്തോ​ട് ചേ​ർ​ന്ന് ബ​ണ്ട് ത​ക​ർ​ന്നി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കാ​ണാ​നാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ഏ​ഴു പേ​രാ​ണ് തോ​ണി​യി​ൽ സ​ഞ്ച​രി​ച്ച​ത്. ഒ​ഴു​ക്കി​ൽ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.