കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ഹര്‍ത്താല്‍. മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലുമാണ് ഹര്‍ത്താല്‍.
സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സുധീര്‍, ശ്രീജിത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.