ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മൂല്യവര്‍ദ്ധിത നികുതി തിരികെ നല്‍കുമെന്ന് സൗദി അറേബ്യ

0
36


റിയാദ് :ജിസിസി രാജ്യങ്ങളൊഴിച്ചുള്ള മറ്റ് നാടുകളില്‍നിന്നും ഹജജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കായും സന്ദര്‍ശനത്തിനായും സൗദിയില്‍ എത്തുന്നവര്‍ക്ക് പര്‍ച്ചേഴ്‌സ് സമയത്ത് ഈടാക്കുന്ന വാറ്റ് എന്ന മൂല്യവര്‍ദ്ധിത നികുതി തിരിച്ചുനല്‍കും. നിശ്ചിത കേന്ദ്രങ്ങളില്‍വെച് പര്‍ച്ചേഴ്‌സ് സമയത്ത് ഈടാക്കുന്ന വാറ്റ് എന്ന മൂല്യവര്‍ദ്ധിത നികുതി തിരിച്ചുനല്‍കും. നിശ്ചിത കേന്ദ്രങ്ങളില്‍വെച്ച് ഈടാക്കിയ നികുതി തുക തിരിച്ചു നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇനിയും വാറ്റ് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്കള്‍ക്കെതിരെ നടപടി സ്വീകരിക്കും..

വാറ്റായി ഈടാക്കുന്ന തുക തിരികെ നല്‍കുവാനായി വിമാനത്താവളമടക്കമുള്ള സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഓഫീസ് സംവിധാനം ഒരുക്കുന്നതിന്റെ സാധ്യതയെ കുറിച്ച് ‘ഗാസ്ത്’ പഠിച്ചുവരികയാണ്. വാറ്റായി ഒടുക്കിയ തുക തിരികെ ലഭിക്കുന്ന സേവനത്തിനായി നിയോഗിക്കുന്ന സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും കുറിച്ചുള്ള പട്ടിക ‘ഗാസ്ത്’ പ്രസിദ്ധീകരിക്കും.