കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പില്‍ എന്തോ ഉണ്ടായിരുന്നെന്ന് പാകിസ്ഥാന്‍

0
34
The wife (2L) and mother (L) of Kulbushan Sudhir Jadhav,an Indian national sentenced to death for spying in Pakistan, leave after meeting with Jadhav at the Foreign Ministry in Islamabad on December 25, 2017. Pakistani authorities allowed an Indian national sentenced to death for spying to see his family for the first time since his arrest, a rare and highly-anticipated meeting arranged amid tight security in Islamabad. / AFP PHOTO / FAROOQ NAEEM
The wife (2L) and mother (L) of Kulbushan Sudhir Jadhav,an Indian national sentenced to death for spying in Pakistan, leave after meeting with Jadhav at the Foreign Ministry in Islamabad on December 25, 2017.
Pakistani authorities allowed an Indian national sentenced to death for spying to see his family for the first time since his arrest, a rare and highly-anticipated meeting arranged amid tight security in Islamabad. / AFP PHOTO / FAROOQ NAEEM

ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും മാതാവിനെയും അപമാനിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാക് വിദേശകാര്യ മന്ത്രാലയം. കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ ചെരുപ്പ് ഊരിവാങ്ങിയത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

എന്നാല്‍ അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും വാങ്ങി നല്‍കിയതായും വിദേശകാര്യ വക്താവ് പറഞ്ഞു. ചെരിപ്പ് ഒഴികെ ബാക്കിയെല്ലാം തിരികെ കൈപ്പറ്റിയതായി അവര്‍ രേഖാമൂലം സമ്മതിച്ചിട്ടുള്ളതായും ഡോ. മുഹമ്മദ് ഫൈസല്‍ വിശദമാക്കി.

ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ പറയാമായിരുന്നു. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്കും ഇക്കാര്യം അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് പറയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍,  കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതില്‍ ഇന്ത്യ പാകിസ്ഥാനോട് നന്ദി അറിയിച്ചതായും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തില്‍ അര്‍ഥമില്ലാത്ത വാക്പോര് നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

ക്രിസ്മസ് ദിനത്തിലാണ് കുല്‍ഭൂഷനെ അമ്മ അവന്തിയും ഭാര്യ ചേതനും സന്ദര്‍ശിച്ചത്. എന്നാല്‍ സന്ദര്‍ശനത്തിനെത്തിയ ഇരുവരെയും പാകിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. പാകിസ്ഥാന്‍ ധാരണകള്‍ ലംഘിച്ചെന്നും കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളുടെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും ഇന്ത്യ ആരോപിച്ചു.

സന്ദര്‍ശനത്തിനു മുന്‍പ് കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഇരുവരുടെയും ആഭരണങ്ങളും ഭാര്യയുടെ താലിമാലയും ചെരിപ്പും വരെ പാക് അധികൃതര്‍ ഊരിമാറ്റിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ചേതന്റെ ചെരിപ്പ് തിരികെ ലഭിച്ചതുമില്ല.