ക്രിസ്തുമസിന് മലയാളി കുടിച്ചത് 160 കോടിയുടെ മദ്യം

0
40

തിരുവനന്തപുരം: ക്രിസ്തുമസിന് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മലയാളി കുടിച്ചുതീര്‍ത്തത് 160 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 12 ശതമാനം വരെയാണ് വില്പനയില്‍ ഈ വര്‍ഷം ഉണ്ടായ വര്‍ധന. നാലു ദിവസങ്ങളിലെ കണക്കാണിത്.

പത്തനംതിട്ടയിലെ വളഞ്ഞവട്ടമാണ് ഇത്തവണ മുന്നില്‍. നാല് ദിവസങ്ങളിലായി 52.03 ലക്ഷത്തിന്റെ വില്പനയാണ് ഇവിടെ നടന്നത്. നെടുമ്പാശ്ശേരി, ചങ്ങനാശ്ശേരി എന്നിവയാണ്വില്പനയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

സംസ്ഥാനത്ത് 330 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണ റെക്കോഡ് വില്പനയാണ് ഉണ്ടായതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി എച്ച്. വെങ്കിടേഷ് പറഞ്ഞു.

ന്യൂ ഇയര്‍ കൂടി എത്തുന്നതോടെ വില്പനയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍