ചെരുപ്പില്‍ എന്തോ രഹസ്യ വസ്തു; കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയുടെ ചെരുപ്പ് പാകിസ്ഥാന്‍ പരിശോധനയ്ക്ക് അയച്ചു

0
58

ഇസ്ലാമബാദ്: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യ ചേതനയുടെ പിടിച്ചെടുത്ത ചെരിപ്പുകള്‍ പാകിസ്ഥാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ചേതനയുടെ ചെരുപ്പില്‍ രഹസ്യ ചിപ്പോ ക്യാമറയോ ഘടിപ്പിച്ചിരുന്നു എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പാക് നടപടി.
കഴിഞ്ഞ ദിവസമാണ് കൂല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കുന്നതിനായി ഭാര്യയും അമ്മയും പാകിസ്ഥാനില്‍ എത്തിയത്. അവിടെ ഭാര്യയുടെ കെട്ടുതാലി ഉള്‍പ്പടെ ഊരിവയ്പ്പിച്ചതിന് ശേഷമാണ് സന്ദര്‍ശനം അനുവദിച്ചത്.ഇതിനിടെയാണ് ചേതനയുടെ ചെരുപ്പില്‍ സംശയാസ്പദമായ എന്തോ ഉണ്ടെന്ന് ആരോപിച്ച് പിടിച്ചെടുത്തത്.

പാകിസ്ഥാനില്‍ കുല്‍ഭൂഷന്റെ കുടുംബം നേരിട്ട നാണക്കേടില്‍ വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് പാക് നടപടി