ദമ്മാം: കിഴക്കൻ സൗദിയിലെ ഖത്തീഫിൽ ഒരു വർഷം മുമ്പ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒൗഖാഫ് അനന്തരാവകാശ കോടതി ജഡ്ജി ശൈഖ് മുഹമ്മദ് അൽജിറാനിയുടെ മൃതേദഹം തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തീഫിലെ, അവാമിയ്യയിലെ കൃഷിയിടത്തിൽ കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് നടന്ന സൈനിക നടപടിക്കൊടുവിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് കുഴിച്ചിട്ട നിലയിൽ ജീറാനിയുടെ മൃതദേഹം കണ്ടെത്തിയത്….
മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. നെഞ്ചിൽ വെടിയേറ്റതായും പരിശോധനയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
മാസങ്ങൾക്കകം ഇൗ കേസിൽ ബന്ധമുള്ള മൂന്ന് പേെര സുരക്ഷാ സേന പിടികൂടിയിരുന്നു. മുഹമ്മദ് ഹുസൈൻ അലിഅമ്മർ മൈഥം അലി മുഹമ്മദ് അൽഖുൈദഹി, അലി ബിലാൽ സൗദ് അൽഹമദ് എന്നിവരാണ് തട്ടിക്കൊണ്ടുപോകലിൽ അന്ന് അറസ്റ്റിലായത് …