ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് ഇന്ധന ചോര്‍ച്ച

0
32

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.

173 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഉടനെ പുറത്തിറക്കി. അഗ്‌നി രക്ഷാസേന ഉടന്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ കൈക്കൊണ്ടു.