ഹൂസ്റ്റണ്‍ (യുഎസ്): ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് മാത്യൂസിന് സ്മാരകം നിര്‍മ്മിക്കാനൊരുങ്ങുന്നു. ഷെറിന് ഡാലസിലാണ് സ്നേഹത്തിന്റെ സ്മാരകം ഒരുങ്ങുന്നത്. ഇന്ത്യന്‍ ബാലികയുടെ ഓര്‍മകളില്‍ റെസ്റ്റ്ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ ഡിസംബര്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂണറല്‍ ഹോമില്‍ ഷെറിന്റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും.
ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണ് സ്മാരകം യാഥാര്‍ത്ഥ്യമാക്കുന്നത്. ഷെറിന്റെ ദുരൂഹ തിരോധാനവും തുടര്‍ന്നെത്തിയ മരണ വാര്‍ത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന് മാത്യൂസ്.
ഒക്ടോബര്‍ ഏഴിനാണു റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്ന് ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടര്‍ന്ന് പുറത്തിറക്കി നിര്‍ത്തിയെന്നും കുറച്ചുസമയത്തിനുശേഷം തിരക്കിയപ്പോള്‍ കുട്ടിയെ കാണാതായെന്നുമാണ് വളര്ത്തച്ഛന് വെസ്ലി മാത്യൂസ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ 22ന് വീടിനടുത്തുള്ള ഓടയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ബന്ധിപ്പിച്ചു പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷെറിന് ചുമച്ചു ശ്വാസംമുട്ടി മരിച്ചെന്നു മൊഴി മാറ്റി. കുട്ടിയുടെ തണുത്തു മരവിച്ച മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചത് വെസ്ലിയാണെന്നു പൊലീസ് പിന്നീടു കണ്ടെത്തി. ഇതിനുപിന്നാലെ വെസ്ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ബിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍നിന്നാണു വെസ്ലിയും ഭാര്യയും ഷെറിനെ ദത്തെടുത്തത്
വെസ്ലിയും സിനിയും ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ സ്വന്തം കുട്ടി ഹൂസ്റ്റണില്‍ മറ്റു ബന്ധുക്കളുടെ സംരക്ഷണയിലാണ്. അച്ഛനമ്മമാരായിരിക്കാന്‍ വെസ്ലിക്കും സിനിക്കും യോഗ്യതയില്ലെന്നാണ് കോടതി നിരീക്ഷണം. ദത്തെടുത്തവരുടെ വീട്ടില്‍ ഷെറിന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നെന്നും വീട്ടുകാര്‍ അവളെ ശാരീരികമായി പീഡിപ്പിച്ചിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.